Followers

Monday, 1 April 2024

മനസ്സിന്റെ അന്ധത... മാറി ചിന്തിക്കൂ...

മതിലിനപ്പുറം നില്‍ക്കുന്ന ഒരാളെ എന്ത് കൊണ്ട് കാഴ്ചയുള്ളവന് കാണാന്‍ സാധിക്കുന്നില്ല എന്ന് രാജാവ് രഘുരാമനോട് ചോദിക്കുന്ന ഒരു സന്ദര്‍ഭം ഉണ്ട് ഗുരു എന്ന ചിത്രത്തില്‍. അതിനുത്തരമായി രഘുരാമന്‍ പറയുന്നത് അവിടെ ഒരു മതിലുണ്ട്, ആ മതില് കാരണം കാഴ്ച്ചയുണ്ടായിട്ടും തനിക്കു കാണാന്‍ സാധിക്കുന്നില്ല എന്നാണു. മറുപടിയായി രാജാവ് വീണ്ടും ചോദിക്കുന്നു.

" എന്താണ് ഈ മതില്‍? "





ഇതേ ചോദ്യമാണ് നമ്മള്‍ നമ്മളോട് ചോദിക്കേണ്ടത്, എവിടെയാണ് നമുക്കിടയില്‍ മതില്‍ ? ആരാണ് ആ മതില്‍ കെട്ടിയത് ? സത്യത്തില്‍ എന്തിനാണീ മതില്‍ ? പിന്നെയും ഉണ്ടാകും ചോദ്യങ്ങള്‍ ഒരുപാട്. അതിനെല്ലാം ഉത്തരം കണ്ടെത്തുക എന്നത് ദുഷ്ക്കരവുമാണ് .

മതങ്ങളുടെ അന്തസത്ത മനസിലാക്കാതെ മതം പറഞ്ഞു തരുന്നത് മാത്രം ഭക്ഷിച്ചാല്‍ നമുക്ക് ദൈവ ബോധവും ഭക്തിയും ഭയവും എല്ലാം ഉണ്ടാകും. പക്ഷെ കാഴ്ച കിട്ടിയിട്ടും കൂടെയുള്ളവരെ കാണാന്‍ കഴിയാത്ത മനുഷ്യരുടെ അവസ്ഥ മാത്രമായിരിക്കും അത്. ഇരുട്ടില്‍ തപ്പി തടഞ്ഞ മനുഷ്യന്‍ വെളിച്ചം വന്നിട്ടും തപ്പി തടയേണ്ട അവസ്ഥ ചിന്തനീയമാണ്. സത്യത്തെ അന്വേഷിക്കുക മനസിലാക്കുക.അതിനു നമ്മള്‍ ശ്രമിക്കാത്തിടത്തോളം കാലം മതങ്ങള്‍ നമുക്ക് എന്നും ഇലാമ പഴം തന്നെയാകും....

#രഘുരാമൻ 🖤 #Guru #Mohanlal