ഭർത്താവിന് ഭാര്യയോട് പറയാനുള്ളത്*
ഭർത്താവും ഭാര്യയും പട്ടം പറത്തുന്നതിനിടയിൽ ഭർത്താവ് ഭാര്യയോട് ചോദിച്ചു'
''എടീ ഒരു ചോദ്യം ഇതിന്റെ ശരിയായ ഉത്തരം നീ പറയണം'
പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്....?''
''നൂലാണ് ആ പട്ടത്തിനെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നത്..''
ഭാര്യ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു.
*ഭർത്താവ്: '*'അല്ല നൂലാണ് ആ പട്ടത്തിന് ലക്ഷ്യം തെറ്റാതെ പറക്കാൻ അവസരം ഒരുക്കി കൊടുക്കുന്നത്..''
*ഭാര്യ* ഇത് കേട്ട് പരിഹാസ രൂപേണ ചിരിച്ചു.
അത് കണ്ട ഭർത്താവ് ഒരു കത്രിക കൊണ്ട് ആ നൂല് കട്ട് ചെയ്തു. നിയന്ത്രണം വിട്ട ഉടനെ ആ പട്ടം ലക്ഷ്യമില്ലാതെ കുറച്ച് പറന്ന് കുത്തനെ മറിഞ്ഞ് മറിഞ്ഞ് കീറി പറിഞ്ഞ് തഴേക്ക് പതിച്ചു.
ഇത് നോക്കി നിന്ന *ഭാര്യയോട്* ഭർത്താവ് '
''കണ്ടോ ഇതാണ് *സത്യാവസ്ഥ...,*
നൂല് പട്ടത്തെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നതായി നിനക്ക് തോന്നി. നൂലിന്റെ നിയന്ത്രണം വിട്ടാൽ പട്ടം സ്വതന്ത്രമാകും എന്നും *നീ* വിശ്വസിച്ചു.. എന്നാൽ ആ സ്വാതന്ത്ര്യം എത്ര താൽകാലികമാണെന്ന് നിനക്ക് മനസ്സിലായില്ലേ....? നീ എന്ന പട്ടത്തിനെ നിയന്ത്രിക്കുന്ന നൂലാണ് ഞാൻ , *എന്റെ* നിയന്ത്രണത്തിൽ നിനക്ക് എത്ര ഉയരത്തിലും പറക്കാം.
സ്വതന്ത്രയായി പറക്കാമെന്ന വ്യാമോഹത്തിൽ എന്നെ നീ അറുത്ത് വിടല്ലേ....''
*( ഈ കാലഘട്ടത്തിൽ ജീവിക്കുന്ന എല്ലാ പെണ്ണുങ്ങളും അറിയേണ്ടതിലേക്ക്...)*
👍👍👍👍